Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four More Arrested

Malappuram

10 കോ​ടി​യു​ടെ രാ​സ​ല​ഹ​രി വേ​ട്ട

മ​ല​പ്പു​റം: പ​ത്ത് കോ​ടി​ രൂ​പ വി​ല വ​രു​ന്ന 13 കി​ലോ​ഗ്രാം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ മു​ഖ്യ പ്ര​തി​ക​ള​ട​ക്കം നാ​ലു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം ന​ടു​വ​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സ് (37), വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ല്‍ സ്വ​ദേ​ശി അ​ഖി​ല്‍ ജോ​യി (32), പാ​ല​ക്കാ​ട് കൊ​പ്പം സ്വ​ദേ​ശി സ​ലാ​ഹു​ദ്ദീ​ന്‍ (26), ത​മി​ഴ്‌​നാ​ട് ഉ​ദ​ക​മ​ണ്ഡ​ലം സ്വ​ദേ​ശി കാ​ര്‍​ത്തി​ക് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബീ​ഹാ​റി​ലെ ഭാ​ഗ​ല്‍​പൂ​രി​ല്‍നി​ന്നും ചെ​ന്നൈ​യി​ല്‍നി​ന്നു​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ള്‍​ക്കാ​യി 10 ഓ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലും ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ ര​ഹ​സ്യ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. ക​ണ്ണൂ​ര്‍ സി​റ്റി ഡാ​ന്‍​സാ​ഫ് ന​ല്‍​കി​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ഹ​ച​ര്യം മു​ന്‍​കൂ​ട്ടി ക​ണ്ട് രാ​ജ്യാ​തി​ര്‍​ത്തി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, വെ​സ്റ്റ് ബം​ഗാ​ള്‍, ബീ​ഹാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ഫി​യ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന ല​ഹ​രി സം​ഘ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക സി​ന്ത​റ്റി​ക് രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വും ക​ട​ത്തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വേ​രു​ക​ളു​ള്ള ല​ഹ​രിമാ​ഫി​യ​യെ പി​ടി​കൂ​ടു​ന്ന​തി​ന് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണിന്‍റെ ​നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റം ഡി​വൈ​എ​സ്പി സു​ഭാ​ഷ് ബാ​ബു, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ​ന്‍.​ഒ. സി​ബി, കൊ​ള​ത്തൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​കെ നൗ​ഷാ​ദ്, കൊ​ണ്ടോ​ട്ടി പൊ​ലി​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍, ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എസ്ഐ‍ നി​ജീ​ഷ് എ​ന്നി​വ​രും ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്ന് സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച് ഡ​ല്‍​ഹി, നോ​യി​ഡ, കൊ​ല്‍​ക്ക​ത്ത, ബാം​ഗ്ലൂ​ര്‍, ചെ​ന്നൈ ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രാ​ഴ്ച​യോ​ളം ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍

നോ​യി​ഡ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ താ​വ​ളം ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. ല​ഹ​രി ക​ട​ത്തു​ന്ന പു​തു​വ​ഴി​ക​ളും രീ​തി​യും അ​ന്വേ​ഷ​ണ സം​ഘം മ​ന​സി​ലാ​ക്കി. പ​ല കരി​യ​ര്‍​മാ​ര്‍ മു​ഖേ​ന വ​ലി​യ അ​ള​വി​ലു​ള്ള ല​ഹ​രി​മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചി​രു​ന്നു.

നോ​യി​ഡ, ഡ​ല്‍​ഹി, കൊ​ല്‍​ക്ക​ത്ത, ബാം​ഗ്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് പ്ര​തി​ക​ള്‍ ഇ​ത് നി​യ​ന്ത്രി​ച്ചു. കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു​ള്ള ല​ഹ​രി​മ​രു​ന്ന് സൂ​ച​ന​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തുവ​രി​ക​യാ​ണ്.
പ്ര​തി​ക​ള്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ത​ന്നെ കൊ​ണ്ടോ​ട്ടി, തേ​ഞ്ഞി​പ്പ​ലം, കൊ​ള​ത്തൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലും തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ​ല കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി വി​ല്‍​പ​ന​യ്ക്കാ​യി പ​ണം വാ​ങ്ങി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ന​ല്‍​കി സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേയും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

Latest News

Corehub Up